കാഴ്ചപ്പാടും ദൌത്യവും

ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിനൊപ്പം ആധുനിക വികസനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ മുന്നോട്ടുള്ള ദൗത്യം. ഗ്രാമ പഞ്ചായത്തുകൾ, ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഗ്രാമീണ വികസനമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.