പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാണ് തദ്ദേശ സ്വയംഭരണ സംവിധാനത്തിലെ ഇടത്തരം തലമായ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും തമ്മിലുള്ള കണ്ണിയായി പ്രവർത്തിക്കുന്നു. പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ഭരണസമിതി നേതൃത്വം നൽകുന്നു.. ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സർക്കാർ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നതിൽ ബ്ലോക്ക് പഞ്ചായത്തിന് പ്രധാന പങ്കുണ്ട്

അഡ്വ.നജ്മ തബ്ഷീറ

പ്രസിഡൻ്റ്

ഹാരിസ് സി കെ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രബീന ഹബീബ്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

പി സുബൈർ മാസ്റ്റർ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഇഫ്ര മോൾ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

രാജേഷ് കുമാർ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തിൽ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രധാന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്. ആലിപ്പറമ്പ്, അങ്ങാടിപ്പുറം, ഏലംകുളം, കീഴാറ്റൂർ, മേലാറ്റൂർ, പുലാമന്തോൾ, താഴേക്കോട്, വെട്ടത്തൂർ എന്നീ 8 ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ബ്ലോക്ക് പഞ്ചായത്ത്. 19 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് ഗ്രാമീണ വികസനവും ജനക്ഷേമവും ഏകോപിപ്പിക്കുന്നതിൽ ബ്ലോക്ക് പഞ്ചായത്ത് നിർണായക പങ്ക് വഹിക്കുന്നു. വള്ളുവനാടിന്റെ ചരിത്ര–സാംസ്കാരിക പൈതൃകവും സമ്പന്നമായ കാർഷിക പാരമ്പര്യവും ഉൾക്കൊള്ളുന്ന പ്രദേശമാണ് പെരിന്തൽമണ്ണ. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക സുരക്ഷ, വനിതാ–ശിശു വികസനം, യുവജന ക്ഷേമം, ഭവനം, തൊഴിൽ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിൽ വിവിധ വികസന പദ്ധതികൾ നടപ്പാക്കിവരുന്നു. ജനപങ്കാളിത്തം, സുതാര്യത, സാമൂഹിക നീതി, സുസ്ഥിര വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകി, ഗ്രാമ പഞ്ചായത്തുകളെയും വിവിധ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം